ഒറ്റവരിക്കഥ
അന്ധന്` സഭാകമ്പമില്ല,തീരെയും.
ഞാന്‍ എന്താകുന്നു എന്നതിനെക്കാള്‍ എന്തല്ല എന്ന തിരിച്ചറിവാണു എന്റെ ആയുധം. എന്നെ പരിഹരിക്കുന്നതും പ്രാപ്തമാക്കുന്നതും എന്റെ തോന്നലുകളാകുന്നു.. ഒരു വേള വേലി ചാടുന്ന തോന്നലുകള്‍.
"മനുഷ്യാ.. രാവിലെ എണീറ്റ് നടക്കാനും ഓടാനുമൊക്കെ നോക്ക് " - എന്നും ഭാര്യയുടെ ഈ കീര്‍ത്തനം കേട്ടാണ് ഞാന്‍ ഉണരുന്നത്. എന്നു കരുതി ഉടനെ എഴുന്നേല്‍ക്കറൊന്നുമില്ല കേട്ടോ. അയലത്തെ വീട്ടില്‍ താമസിക്കുന്നത് ഏതോ വലിയ കമ്പനീലെ മാനേജരാണ്. അരോഗദൃഢഗാത്രനായ ചെറുപ്പക്കാരന്‍. അങ്ങേര് ദിവസവും രാവിലെ നടക്കാനൊക്കെ പോകും. അത് കണ്ടിട്ടാ അവളിങ്ങനെ തുള്ളുന്നത്. എനിക്കാണേല്‍ ഇമ്മിണി അസുഖങ്ങളൊക്കെയുണ്ട്.ഡോക്ടറും പറഞ്ഞതാ കുറച്ചൊക്കെ വ്യായാമം ചെയ്യാന്‍. എന്നും ഉറങ്ങാന്‍ കിടക്കുമ്പൊ വിചാരിക്കും നേരത്തേ എണീറ്റ് ഓടണമെന്നൊക്കെ. അലാറവും വെക്കും. അതടിക്കുമ്പോ ഓഫാക്കി പിന്നെയും കിടക്കും. ഇങ്ങനെ മടിയാണെന്നേ.
"ചേട്ടാ , ആ മാനേജരു..... കാറിടിച്ച്........ മരിച്ചെന്ന് . രാവിലെ .....നടക്കാനിറങ്ങിയതാര്‍ന്ന്........കഷ്ടം.."- അവള്‍ വല്ലാതെ കിതച്ചു കൊണ്ടാണ്` മുഴുമിപ്പിച്ചത്
"കഷ്ടം"-ഞാനും അതല്ലാതെ എന്നാ പറയാനാ.
നാല് കണ്ണുകള്‍
നന്നെ മെലിഞ്ഞ് നീണ്ട അയാള്‍ നാട്ടുകാര്‍ക്കൊക്കെ ഒരു തമാശയായിരുന്നു. നൂല്,നീര്‍ക്കോലി,പെന്‍സില്‍..അങ്ങനെ നീണ്ട് പോകുന്നു അയാള്‍ക്കിട്ട പേരുകള്‍.ഒടുക്കം സഹികെട്ട അയാള്‍ ഇരുണ്ട ഒരു രാത്രിയില്‍ പുഴക്കടവിലേക്ക് നടന്നു. പിന്നെ അയാളുടെ ചീര്‍ത്ത ജഡമാണ് നാട്ടുകാര്‍ കാണുന്നത്. "അല്ല,..നല്ല തടി വെച്ചല്ലൊ !!!" ആര്‍ക്കും ഒരു എതിരഭിപ്രായമുണ്ടായിരുന്നില്ല.
ചിന്തകള്‍ക്കു മീശ മുളച്ചത് മുതല്‍ അയാള്‍ അസ്വസ്ഥനായിരുന്നു, കൂട്ടിലിട്ട വെരുകിനെപ്പോലെ. ജന്മം, പ്രണയം, ബന്ധങ്ങള്‍ എന്നു തുടങ്ങി എല്ലാം അയാള്‍ക്കു ചോദ്യചിഹ്നങ്ങളായിരുന്നു.
ആദ്യം
നമ്പൂതിരിക്കും കൂടെയുണ്ടായിരുന്ന ആള്‍ക്കും കൂടി രണ്ടു പഴം കിട്ടി.
ഒന്നും ദഹിക്കാതെയായി.
ഇപ്പോള്‍
ഓര്‍മകളില്‍