Sunday, November 05, 2006

ദീര്‍ഘായുസ്സ് (മിനിക്കഥ)

"മനുഷ്യാ.. രാവിലെ എണീറ്റ് നടക്കാനും ഓടാനുമൊക്കെ നോക്ക്‌ " - എന്നും ഭാര്യയുടെ ഈ കീര്‍ത്തനം കേട്ടാണ്‌ ഞാന്‍ ഉണരുന്നത്. എന്നു കരുതി ഉടനെ എഴുന്നേല്‍ക്കറൊന്നുമില്ല കേട്ടോ. അയലത്തെ വീട്ടില്‍ താമസിക്കുന്നത് ഏതോ വലിയ കമ്പനീലെ മാനേജരാണ്‌. അരോഗദൃഢഗാത്രനായ ചെറുപ്പക്കാരന്‍. അങ്ങേര്‌ ദിവസവും രാവിലെ നടക്കാനൊക്കെ പോകും. അത് കണ്ടിട്ടാ അവളിങ്ങനെ തുള്ളുന്നത്. എനിക്കാണേല്‍ ഇമ്മിണി അസുഖങ്ങളൊക്കെയുണ്ട്.ഡോക്ടറും പറഞ്ഞതാ കുറച്ചൊക്കെ വ്യായാമം ചെയ്യാന്‍. എന്നും ഉറങ്ങാന്‍ കിടക്കുമ്പൊ വിചാരിക്കും നേരത്തേ എണീറ്റ് ഓടണമെന്നൊക്കെ. അലാറവും വെക്കും. അതടിക്കുമ്പോ ഓഫാക്കി പിന്നെയും കിടക്കും. ഇങ്ങനെ മടിയാണെന്നേ.

"ചേട്ടാ , ആ മാനേജരു..... കാറിടിച്ച്........ മരിച്ചെന്ന് . രാവിലെ .....നടക്കാനിറങ്ങിയതാര്‍ന്ന്........കഷ്ടം.."- അവള്‍ വല്ലാതെ കിതച്ചു കൊണ്ടാണ്` മുഴുമിപ്പിച്ചത്

"കഷ്ടം"-ഞാനും അതല്ലാതെ എന്നാ പറയാനാ.

8 Comments:

At November 05, 2006 12:13 AM, Blogger അഹമീദ് said...

"ചേട്ടാ , ആ മാനേജരു..... കാറിടിച്ച്........ മരിച്ചെന്ന് .

 
At November 05, 2006 12:32 AM, Anonymous Anonymous said...

സുഹൃത്തേ, കുറേക്കാലമായല്ലോ കണ്ടിട്ടു്‌. നുറുങ്ങുകള്‍ ഇനിയും പോരട്ടെ. ഫിനിഷിങ്ങില്‍ കുറച്ചുകൂടി ശ്രദ്ധിക്കണേ.

 
At November 05, 2006 3:02 AM, Blogger മുസ്തഫ|musthapha said...

മടിയന്മാരെ ചുമ്മാ പ്രോത്സാഹിപ്പിക്കതെ :)


സമയം വന്നാല്‍ പിന്നെ ഒന്നിനും ഒന്നിനും അതിനൊരു തടസ്സമാവാനാവില്ല!

 
At November 05, 2006 6:35 AM, Blogger വഴിപോക്കന്‍ said...

നിര്‍ത്തി,ഞാന്‍ നിര്‍ത്തി
രാവിലത്തെ നടത്തം ഞാനങ്ങ്‌ നിര്‍ത്തി.ഇനിയിപ്പൊ,കാറുകള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാനും റിവേഴ്സെടുക്കാനുമൊന്നും
ഞാനൊരു നിമിത്തമകേണ്ടല്ലൊ

 
At November 07, 2006 2:42 AM, Blogger Areekkodan | അരീക്കോടന്‍ said...

ഞാന്‍ ജസ്റ്റ്‌ ഒരു കാര്‍ ഡ്രൈവര്‍ ആയിട്ടേ ഉള്ളൂ...ഈ കഥ എന്നെ ഭയപ്പെടുത്തുന്നു....

 
At November 07, 2006 3:38 AM, Blogger Siju | സിജു said...

അഹമീദേ..
എന്താ ഇതു കൊണ്ട് ഉദ്ദേശിച്ചത്.. രാവിലെ നടക്കാന്‍ പോകരുതെന്നാണോ :-)

 
At November 08, 2006 8:19 AM, Blogger അഹമീദ് said...

നടക്കുന്നവര്‍ നടന്നാലല്ലേ നടക്കേണ്ടത് നടക്കൂ...
കമന്റര്‍മാര്‍ക്കെല്ല്ലാം നന്ദി...

 
At July 10, 2010 9:09 AM, Anonymous Anonymous said...

കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com

 

Post a Comment

<< Home


View My Stats