Sunday, September 17, 2006

തൃപ്തി (കവിത)

ആദ്യം
അവളൊരു പൂ ചോദിച്ചു.
ഞാനെന്റെ കരള്‌ പറിച്ചവള്‍ക്ക് നീട്ടി.
അപ്പോളവള്‍ മുഖം ചുളിച്ചു.
"ഈ കരിങ്കല്ലെനിക്ക് വേണ്ട."

പിന്നെ,
അവളൊരു മുന്തിരിക്ക്‌
ചുണ്ട് കൂര്‍പ്പിച്ചു.
ഞാന്‍ കണ്ണ്‌ ചൂഴ്ന്ന്‌
അവള്‍ക്ക് നല്‍കി.
ഉടനെ, അവളത് എറിഞ്ഞുടച്ചു.
"ഈ ഗോട്ടിയെനിക്കെന്തിനാ..?"

ഒടുവില്‍ ,
ഒരിറ്റ് വിഷത്തിനായ്‌
അവള്‍ നാവ് നീട്ടി.
ഞാനെന്റെ രക്തമൂറ്റിയാറ്റിക്കൊടുത്തു.
അത് മാത്രം,
മറുത്തൊന്നും പറയാതെ,
ഒറ്റ വലിക്കവള്‍ കുടിച്ച് തീര്‍ത്തു.
അവളില്‍ സംപ്തൃപ്തിയുടെ -
നീലഞരമ്പുകളെഴുന്ന്‌ വന്നു.
ശേഷം,
അവളൊന്നും ചോദിച്ചില്ല. (1998)

3 Comments:

At September 18, 2006 9:51 AM, Blogger അഹമീദ് said...

തൃപ്തികരമല്ലെന്നുണ്ടൊ..

 
At September 18, 2006 9:53 AM, Blogger ലിഡിയ said...

ഇത്ര്യയ്ക്കങ്ങട് വേണാര്‍ന്നോ??

രക്തത്തിന്റെ ഗുണം പിടികിട്ടി ;-)

-പാര്‍വതി.

 
At September 18, 2006 10:13 AM, Blogger Unknown said...

അഹമീദ്,
എനിക്ക് തൃപ്തിയായി. :-)

 

Post a Comment

<< Home


View My Stats