Sunday, September 03, 2006

അജീര്‍ണം (കവിത)

ഒന്നും ദഹിക്കാതെയായി.
ഉള്ളിലൊന്നും പിടിക്കാതെയായി.

അഛ്ചന്റെ
മേല്‍ച്ചുണ്ടില്‍ ശ്മശ്രുക്കളില്ല.
അമ്മയുടെ
കീഴ്ചുണ്ടില്‍ ലിപ്സ്റ്റിക്ക്‌ നാറുന്നു.

അനിയന്റെ
ജീന്‍സിനോ സുഷിരങ്ങളേറെ.
പെങ്ങളുടെ
ടീ-ഷര്‍ട്ടില്‍ ചുംബിക്കാനര്‍ഥന*.

ഒന്നും തിരിയാതെയായി.
ആര്‍ക്കുമൊന്നുമേ പോരാതെയായി.


*- Printed 'Kiss Me'

5 Comments:

At September 03, 2006 4:53 AM, Blogger Rasheed Chalil said...

അധുനികതക്കു മുമ്പില്‍ അന്തിച്ചുനില്‍ക്കാനേ നമുക്കവകാശമുള്ളൂ...
നല്ല വരികള്‍

സ്വാഗതം സുഹൃത്തേ.. സുസ്വാഗതം

 
At September 13, 2006 8:58 AM, Blogger Sreejith K. said...

വേഡ് വേരിഫിക്കേഷന്‍ ഉണ്ടായിയിട്ടും സ്പാമണ്ണന്‍ എങ്ങിനെ അകത്ത് കയറി?

അച്ഛന്റെ മേല്‍ച്ചുണ്ടിലില്ല എന്ന് പറഞ്ഞ ശ്മശ്രു എന്താ സാധനം?

കവിത ഇഷ്ടായി. ആശയം പെരുത്തിഷ്ടായി.

 
At September 13, 2006 10:43 AM, Blogger Unknown said...

ശ്രീജീ,

ശ്മശ്രു എന്താണെന്നറിയില്ല അല്ലേ? പൂയ്...

അനാഗതശ്മശ്രുക്കളായ ചെക്കന്മാര്‍ക്ക് എവിടെ അറിയാന്‍?

മീശയുണ്ടായാല്‍ പോരാ വിവരം വേണം :)

 
At September 13, 2006 10:44 AM, Blogger Unknown said...

അഹമീദ്,
സ്വാഗതം!

കവിത എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

 
At December 28, 2006 10:44 AM, Blogger ibnu subair said...

എന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കില്ലേ?

 

Post a Comment

<< Home


View My Stats