Sunday, September 03, 2006

കൊളാഷ്‌ (കവിത)

ഓര്‍മകളില്‍
മഴ പെയ്യുമ്പോള്‍
നനഞ്ഞ ചിറകുമായ്‌
ഒരു തുമ്പി ചിരിക്കുന്നു .-ബാല്യം

മാഞ്ചുവട്ടില്‍
നനഞ്ഞു കുതിര്‍ന്ന്‌
മാങ്ങ വീഴുന്നതും കാത്ത്‌-
നില്‍ക്കുമ്പോള്‍
‍കാറ്റ്‌ വീശിത്തണുപ്പിച്ച
സ്വപ്നക്കൂട്‌.-മനസ്സ്‌

സ്ലേറ്റ്‌ തുടക്കാന്‍
‍വഴിയരുകില്‍ നിന്ന്‌
പറിച്ചെടുത്ത പച്ചയുടെ-
തണ്ടില്‍ നിന്നൂറിയത്‌.- ജീവന്‍

എന്തിനെന്നറിയാതെ
വിരിഞ്ഞൊരു പൂവിന്റെ
ചുണ്ടില്‍ കരിവണ്ട്‌
കോറിയ ചിത്രം.-ജീവിതം

കാലമേറേ കടന്നിട്ടും
ഇനിയും
തുരുമ്പിക്കാത്ത വാക്ക്‌.-പ്രണയം.

ഒടുവില്‍,
ചൂണ്ടക്കൊളുത്ത്‌
മീനിനോട്‌ പറഞ്ഞ,
പറഞ്ഞാലും തീരാത്ത കഥ.- മരണം


(Published in Penstrokes-June 2005.)

1 Comments:

At September 13, 2006 8:06 AM, Blogger അഹമീദ് said...

കൊളാഷ്‌ എന്ന കവിത എല്ലാ മലയാളി ബ്ലോഗീ-ബ്ലോഗന്മാര്‍ക്കുമായി സമര്‍പ്പിക്കുന്നു

 

Post a Comment

<< Home


View My Stats