Sunday, September 03, 2006

മൂന്നക്ഷരം (കവിത)

ഞാനെന്ന രണ്ടക്ഷരം
അധികം
നീയെന്ന ഒറ്റയക്ഷരം
സമം
പ്രണയം എന്നു മൂന്നക്ഷരം.
നിനക്ക്‌ ചിരിക്കാനായ്‌
രണ്ടു ചുണ്ടുകള്‍.
എനിക്ക്‌ കരയാനായ്‌
ഒരൊറ്റത്തൊണ്ട മാത്രം.
നീ
ഇടത്ത്‌ നിന്ന്
വലത്തോട്ടെഴുതുന്നു.
എനിക്കത്‌
വലത്ത്‌ നിന്ന്
ഇടത്തോട്ട്‌ വായിക്കാനേ-
കഴിയുന്നുള്ളൂ.
നീ
വസന്തം നുണഞ്ഞ്‌
തഴച്ച്‌ വളരുന്നു.
ഞാനോ
വരള്‍ച്ചയില്‍ മുങ്ങി മരിക്കുന്നു.
(1999)

2 Comments:

At September 13, 2006 8:03 AM, Blogger അഹമീദ് said...

മൂന്നക്ഷരം എന്ന കവിത 6 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എഴുതിയതാണ്‌.ഇത്‌ എല്ലാ മലയാളി ബ്ലോഗീബ്ലോഗന്മാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

 
At September 15, 2006 9:50 AM, Blogger Sreejith K. said...

നന്നായിരിക്കുന്നു അഹമ്മദ്, നല്ല ചിന്തകള്‍

 

Post a Comment

<< Home


View My Stats