Sunday, September 03, 2006

യോഗം (കവിത)

ഇപ്പോള്‍
ഇരുട്ടിന്റെ തേര്‍വാഴ്ചയാണ്‌.
വെളിച്ചത്തിന്‌ പോലും
വെളിച്ചമില്ലാതെയായി.
ഇവിടെ,
ഈ രാത്രിമഞ്ഞിന്റെ
കനവുരുകിയൊലിച്ചിറങ്ങി,
താഴ്‌വാരത്തൊരു കിനവായുറഞ്ഞുകൂടുന്നു.
ഒരു രാപ്പാടിക്കുഞ്ഞിന്‍-
നിനവിന്‍ നികുഞ്ജമുള്ളില്‍
പിടഞ്ഞൊരു സ്വനം
നിതാന്ത വിലാപമാകുന്നു.
ചുരുക്കത്തില്‍
മനം തേടിയത്‌
കണ്ണ്‌ കൊണ്ടില്ല.
കണ്ണ്‌ കണ്ടത്‌
മനം നേടിയുമില്ല.
തോറ്റത്‌ ഞാന്‍ മാത്രം.


(മാര്‍ അത്തനേഷ്യസ്‌ ഹൈസ്കൂള്‍ കാക്കനാട്‌.-സുവര്‍ണ ജൂബിലി സ്മരണിക [1997].)

4 Comments:

At September 03, 2006 5:14 PM, Blogger ബാബു said...

അഹമീദ്‌, കവിതകള്‍ കൊള്ളാം. കൂടുതല്‍ ആളുകള്‍ വായിക്കണമെങ്കില്‍ പിന്മൊഴിയില്‍ കമന്റുകള്‍ എത്തണം. അതിനുള്ള വിദ്യകള്‍ ദാ ഇവിടെ പറയുന്നുണ്ട്‌.
http://howtostartamalayalamblog.blogspot.com/
പിന്നെ അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കണം.

 
At September 13, 2006 9:32 AM, Blogger അഹമീദ് said...

നന്ദി.. ബാബു ..നന്ദി.
താഴ്‌വാരതൊരു എന്നത് താഴ്‌വാരത്തൊരു എന്നാക്കിയിട്ടുണ്ട്.
സ്വനം എന്നതില്‍ തെറ്റില്ല. സ്വരം എന്നാണ്‌ അര്‍ഥം.

 
At September 13, 2006 11:28 AM, Blogger വല്യമ്മായി said...

നന്നായിരിക്കുന്നു.എല്ലാരചനകളും

 
At September 15, 2006 9:45 AM, Blogger Sudhir KK said...

അഹമീദേ...താങ്കളുടെ കവിതകള്‍ കൊള്ളാം. യൂണീക്കോഡില്‍ ടൈപ്പു ചെയ്തവയൊക്കെ വായിച്ചു - പറഞ്ഞ പോലെ നോട്ട്‌പ്പാഡില്‍ കോപ്പി ചെയ്തിട്ടു തന്നെ:) ഞാനടക്കം ഓഫീസ് ടൈം ബ്ലോഗേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കെല്ലാം തന്നെ ഇമേജ് ക്ലിക്ക് ചെയ്തു ബ്ലോഗ് വായിക്കാന്‍ ബുദ്ധിമുട്ടാണെന്നറിയിച്ചു കൊള്ളുന്നു (തമാശ). ഇങ്ങനെ കുറെ കവിതകള്‍ ഒറ്റയടിക്കു പബ്ലിഷ് ചെയ്തതുകാരണം എല്ലാത്തിനും കൂടി ഈ ഒറ്റക്കമന്റ്.

അജീര്‍ണ്ണം ഒഴികെ ബാക്കിയൊക്കെ എനിക്കിഷ്ടപ്പെട്ടു. (അഭിപ്രായം തുറന്നു പറയുന്നതിനു മുഷിയരുത് കേട്ടോ) ചില വരികള്‍ മറ്റേതിനേക്കാളും മെച്ചം. എന്റെ ഇഷ്ടപ്പെട്ട വരികള്‍ :

“കാലമേറേ കടന്നിട്ടും
ഇനിയും
തുരുമ്പിക്കാത്ത വാക്ക്‌.-പ്രണയം.

ഒടുവില്‍,
ചൂണ്ടക്കൊളുത്ത്‌
മീനിനോട്‌ പറഞ്ഞ,
പറഞ്ഞാലും തീരാത്ത കഥ.- മരണം” (കൊളാഷ്)

“പ്രണയം എന്നു മൂന്നക്ഷരം.
നിനക്ക്‌ ചിരിക്കാനായ്‌
രണ്ടു ചുണ്ടുകള്‍.
എനിക്ക്‌ കരയാനായ്‌
ഒരൊറ്റത്തൊണ്ട മാത്രം.” (മൂന്നക്ഷരം)

“ചുരുക്കത്തില്‍
മനം തേടിയത്‌
കണ്ണ്‌ കൊണ്ടില്ല.
കണ്ണ്‌ കണ്ടത്‌
മനം നേടിയുമില്ല.
തോറ്റത്‌ ഞാന്‍ മാത്രം.” (മൂന്നക്ഷരം)

കൂടുതലെഴുതൂ യൂണീക്കോഡില്‍ അപ്പോള്‍ വീണ്ടും വരാം.

 

Post a Comment

<< Home


View My Stats