Sunday, September 17, 2006

അനുസ്‌ മരണം (നുറുങ്ങ്)

നന്നെ മെലിഞ്ഞ് നീണ്ട അയാള്‍ നാട്ടുകാര്‍ക്കൊക്കെ ഒരു തമാശയായിരുന്നു. നൂല്,നീര്‍ക്കോലി,പെന്‍സില്‍..അങ്ങനെ നീണ്ട്‌ പോകുന്നു അയാള്‍ക്കിട്ട പേരുകള്‍.ഒടുക്കം സഹികെട്ട അയാള്‍ ഇരുണ്ട ഒരു രാത്രിയില്‍ പുഴക്കടവിലേക്ക് നടന്നു. പിന്നെ അയാളുടെ ചീര്‍ത്ത ജഡമാണ്‌ നാട്ടുകാര്‍ കാണുന്നത്. "അല്ല,..നല്ല തടി വെച്ചല്ലൊ !!!" ആര്‍ക്കും ഒരു എതിരഭിപ്രായമുണ്ടായിരുന്നില്ല.
(1996)

9 Comments:

At September 17, 2006 3:19 AM, Blogger രാജ് said...

വായിച്ചു. പാഴാകാതെ നിലനില്‍ക്കുന്ന വാക്കുകള്‍. നന്നായിരിക്കുന്നു.

 
At September 17, 2006 3:21 AM, Blogger Kalesh Kumar said...

നന്നായിട്ടുണ്ട്!

 
At September 17, 2006 3:23 AM, Blogger Rasheed Chalil said...

അഹമീദ് നന്നായിരിക്കുന്നു.

 
At September 17, 2006 3:28 AM, Blogger Unknown said...

അഹമീദേട്ടാ,
വളരെ നന്നായിരിക്കുന്നു.

(ഓടോ:1996 എന്നത് പ്രതീക്ഷിക്കുന്ന കമന്റുകളുടെ എണ്ണമാണോ?) :-)

 
At September 17, 2006 5:21 AM, Blogger മുസ്തഫ|musthapha said...

നല്ല നുറുങ്ങ് - നന്നായിരിക്കുന്നു

 
At September 17, 2006 7:14 AM, Blogger വാളൂരാന്‍ said...

നല്ല നുറുങ്ങുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു....

 
At September 17, 2006 7:17 AM, Blogger വല്യമ്മായി said...

നന്നായിട്ടുണ്ട്.

 
At September 18, 2006 2:57 AM, Blogger അഹമീദ് said...

നന്ദി പെരിങ്ങോടാ..നന്ദി.,
നന്ദി കലേഷ്...നന്ദി,
ഇത്തിരിവെട്ടത്തിനും അഗ്രജനും അത്രയും തന്നെ നന്ദി,
മുരളി വാളൂറിന്‌ ഇനിയും പ്രതീക്ഷിക്കാം.,വല്യമ്മായിക്കും ഇഷ്ടപ്പെട്ടെന്നറിയുന്നതില്‍ സന്തോഷം....
ദില്‍ബാസുരന്‍ പറഞ്ഞ അത്രയും പരാമര്‍ശങ്ങള്‍ വരുമെന്നു തോന്നുന്നില്ല.

 
At September 18, 2006 4:52 AM, Blogger കരീം മാഷ്‌ said...

ശവം വലിച്ചു കരക്കു കയറ്റിയവര്‍ പറഞ്ഞു " പഹയന്റെ ഒരു കനം"

 

Post a Comment

<< Home


View My Stats