Sunday, September 17, 2006

ഇന്നലെ..ഇന്ന്‌..(കവിത)

ഇന്നലെ പെയ്ത
ഭ്രാന്തന്‍ മഴ
എന്റെ തേട്ടമായിരുന്നു.
***
അതിനു മുമ്പ്,
വിരിഞ്ഞ വില്ല്‌
എന്റെ സ്വപ്നവും
അതിനെ
ഉതിര്‍ത്ത ആകാശം
എന്റെ തോട്ടവുമായിരുന്നു.
***
അവിടെ
തെളിഞ്ഞ മിന്നല്‍
എന്റെ നോട്ടമായിരുന്നു.
പിന്നെക്കേട്ട
ഇടിനാദം
എന്റെ കോട്ടമായിരുന്നു.
***
ഇന്ന്
ഇവിടെയൊഴുകുന്ന
പൊങ്ങുകള്‍
എന്റെ കൂട്ടമാകുന്നു.

(1995)

1 Comments:

At September 17, 2006 7:16 AM, Blogger വാളൂരാന്‍ said...

ഈ ചുരുക്കിയെഴുത്ത്‌ വളരെ നന്ന്‌ കെട്ടൊ, ഇങ്ങനെ ചുരുക്കിയെഴുതാന്‍ ഞാന്‍ എത്ര നോക്കിയാലും പട്ടില്ലാട്ടൊ....

 

Post a Comment

<< Home


View My Stats