Sunday, September 17, 2006

കണ്ണ്‌ (കവിത)

നാല്‌ കണ്ണുകള്‍
നാവിനെ
നാണിപ്പിക്കും നിമിഷങ്ങളില്‍
ഹൃദയം പുഴയായൊഴുകുന്നു.
സ്വപ്നക്കാടിന്റെ നെഞ്ചകം നനയുന്നു.
ആത്മശിഖരത്തില്‍
കിളിയൊച്ച കേള്‍ക്കുന്നു.
ഇനി വേടന്മാരുടെ-
കണ്ണ്‌ പൊട്ടിപ്പോകട്ടെ.
എന്തിനെന്നറിയാതെ
വിരിയുന്ന പൂക്കളില്‍
വണ്ടുകള്‍ തേടുന്നു സ്‌നേഹം.
പിന്നെ,
എങ്ങോട്ടെന്നറിയാതെ-
യലയുന്ന കാറ്റില്‍,
തൂവലായ് പാറുന്നു ഹൃദയം.


(2004)

3 Comments:

At September 23, 2006 8:35 AM, Blogger അഹമീദ് said...

ഇതും ഒരു കവിതയാണല്ലേ....!!!!

 
At September 23, 2006 9:42 AM, Blogger Unknown said...

നാല്‌ കണ്ണുകള്‍
നാവിനെ
നാണിപ്പിക്കും നിമിഷങ്ങളില്‍
ഹൃദയം പുഴയായൊഴുകുന്നു


അഹമീദ്,
കിടിലന്‍ വരികള്‍! ഇഷ്ടപ്പെട്ടു.

 
At September 24, 2006 5:35 AM, Blogger ലിഡിയ said...

അഹമീദ്..ആ ആശ്ചര്യ ചിഹ്നങ്ങള്‍ സ്വയം കളിയാക്കാനായി ഇട്ടതാണെങ്കില്‍ അങ്ങനെ ചെയ്യരുത്..ഒന്ന്,ഇത് നല്ല ഒരു കവിതയാണ്,അര്‍ത്ഥവും താളവും ഒത്ത ഒന്ന്(വൃത്തം എനിക്കറിയില്ല).രണ്ട്-നമ്മള്‍ നമ്മളെ സ്നേഹിച്ചില്ലെങ്കില്‍ പിന്നെ ലോകത്ത് വേറാരെങ്കിലും നമ്മെ സ്നേഹിക്കണമെന്ന് പറയാന്‍ എന്തവകാശം.

-പാര്‍വതി

 

Post a Comment

<< Home


View My Stats