Saturday, October 07, 2006

നിരൂപണം (മിനിക്കഥ)

ചീറിപ്പാഞ്ഞ് പോകുകയായിരുന്ന മോട്ടോര്‍സൈക്കിള്‍കാരനോട് ഒരാള്‍ ലിഫ്‌റ്റ് ചോദിച്ചു. അയാള്‍ നിര്‍ത്തിയില്ല. കുറച്ചങ്ങോട്ട് നീങ്ങിയപ്പോള്‍ മറ്റൊരാള്‍ ലിഫ്‌റ്റ് ചോദിച്ചു. അപ്പോഴും അയാള്‍ നിര്‍ത്തിയില്ല.അല്‍പം കൂടി നീങ്ങിയപ്പോള്‍ പെട്ടെന്ന് ഈ രണ്ട് പേരുടെയും കണ്മുന്നില്‍ വെച്ച് അയാളെ ഒരു ടിപ്പര്‍ ലോറി ഇടിച്ച് വീഴ്ത്തി.
അത് കണ്ട്, ലിഫ്‌റ്റ് ചോദിച്ച ആദ്യത്തെയാള്‍ മനസ്സില്‍ പറഞ്ഞു:'അങ്ങനെ തന്നെ വേണം, ഒരു ലിഫ്‌റ്റ് ചോദിച്ചിട്ട് നിര്‍ത്താതെ പോയവനല്ലെ'
എന്നാല്‍ രണ്ടാമത്തെയാള്‍ ദൈവത്തിന്‌ നന്ദി പറഞ്ഞു :"'ഭാഗ്യം .അയാള്‍ ലിഫ്‌റ്റ് തന്നിരുന്നെങ്കില്‍ ഞാനും പെട്ട് പോയേനേ'

7 Comments:

At October 07, 2006 2:34 AM, Blogger അഹമീദ് said...

ഇങ്ങനെയും ഒരു മിനിക്കഥ എഴുതാം.

 
At October 07, 2006 2:56 AM, Blogger mydailypassiveincome said...

അഹമീദെ, മിനിക്കഥ കൊള്ളാമല്ലോ. മോട്ടോര്‍സൈക്കിളില്‍ ഈയിടെ ആര്‍ക്കോ ആക്സിഡന്റ് പറ്റിയെന്നോ നഖം പോയെന്നോ ബാന്‍ഡേജിട്ടെന്നോ ഒക്കെ പറയുന്ന കേട്ടു. അതാണോ കക്ഷി?

എന്തായാലും ‘ബഹുജനം പലവിധം‘ എന്ന പോലെ ഓരോരുത്തരും ഓരോന്ന് ചിന്തിക്കുന്നു.

മിനിക്കഥകള്‍ ഇനിയും പോരട്ടേ..............

 
At October 07, 2006 3:46 AM, Blogger വാളൂരാന്‍ said...

വര്‍ത്തമാനകാലസമൂഹത്തിന്റെ പരിച്ഛേദം, കുറച്ചുവാക്കുകളില്‍ ഒതുക്കിയിരിക്കുന്നു. അഹമീദേ, നല്ലത്‌, പക്ഷേ നിരൂപണം?

 
At October 07, 2006 3:48 AM, Blogger Rasheed Chalil said...

അഹ്‌മീദ് നാന്നായിരിക്കുന്നു. കുറഞ്ഞ വാക്കുകളിതൊക്കിയ മനോഹരമായ ആശയം

 
At October 07, 2006 3:49 AM, Blogger മുസ്തഫ|musthapha said...

പക്ഷേ, രണ്ടിലൊരാള്‍ പോലും അയാള്‍ക്ക് വന്ന അത്യാഹിതത്തില്‍ ദുഃഖിച്ചില്ല... ഇതാണ് ലോകം...!

അഹമീദ്, നന്നായിരിക്കുന്നു നുറുങ്ങ്.

പക്ഷെ, മുരളി പറഞ്ഞത് പോലെ... നിരൂപണം?

 
At October 08, 2006 8:48 AM, Blogger ഞാന്‍ ഇരിങ്ങല്‍ said...

അഹമീദ്.. കഥ നന്നായി. താങ്കള്‍ കുറച്ചുകൂടി കഥകള്‍ ‘കുറുങ്കഥ കള്‍ വായിക്കേണ്ടിയിരിക്കുന്നു.
പി. കെ. പാറക്കടവ്, അഷറ്ഫ് ആഡൂര്‍, അങ്ങിനെ ചിലരുടേത്.
സ്നേഹത്തോടെ
രാജു.

 
At October 08, 2006 11:35 AM, Blogger വല്യമ്മായി said...

നല്ല കഥ.

 

Post a Comment

<< Home


View My Stats