Sunday, September 17, 2006

കവര്‍ച്ച (കവിത)

വിട ചൊല്ലി
മറയുമ്പോള്‍
നീ എന്റെ ഹൃദയം
കവര്‍ന്നിരിക്കും.
അപ്പോള്‍ ഞാനൊരു
ഹൃദയമില്ലാത്തവനാകുന്നു.
വീണ്ടും കാണുമ്പോള്‍
നിന്റെ നോട്ടത്താല്‍
എന്റെ കണ്ണുകളിലെ
ചോര വറ്റിയിരിക്കും.
അന്നേരം
ഞാനൊരു
കണ്ണില്‍ച്ചോരയില്ലാത്തവനാകുന്നു.

9 Comments:

At October 02, 2006 3:53 AM, Blogger അഹമീദ് said...

വീണ്ടും ചില പ്രണയ കാര്യങ്ങള്‍.

 
At October 02, 2006 4:01 AM, Blogger ലിഡിയ said...

എന്തിനാ ഇങ്ങനെ ഹൃദയവും കണ്ണിലെ ചോരയും ഒക്കെ ഒരാള്‍ പോവുമ്പോഴെയ്ക്കും ഇല്ലാണ്ടാക്കുന്നത്..ഒന്ന് മുന്നോട്ട് നടന്ന് നോക്ക് മാഷേ,നാം കാണാത്ത ലോകത്തിനാണ് കണ്ട ലോകത്തേക്കാള്‍ ഭംഗി എന്നറിയിലല്ലേ,കണ്ണിചോരയില്ലാത്ത ഹൃദയശൂന്യാ..??

-പാര്‍വതി.

 
At October 02, 2006 4:07 AM, Blogger Unknown said...

അഹമീദ്,
മനോഹരമായിരിക്കുന്നു.

പാറു ചേച്ചീ,
ആ ഒരാളാണ് അത് വരെ അയാളുടെ ലോകം. വിട പറയുമ്പോള്‍ കണ്ണില്‍ ഇരുട്ട് കയറും. പിന്നെ അയാള്‍ക്ക് ഒരു ലോകമില്ല ഉണ്ടെങ്കില്‍ തന്നെ അതിന്റെ ഭംഗി കാണാന്‍ പറ്റില്ല. :(

 
At October 02, 2006 4:12 AM, Blogger Aravishiva said...

ആമ്പടാ കണ്ണീച്ചോരയ്യില്ലാത്ത ഹൃദയ ശൂന്യനേ...കവിത നന്നായീട്ടോ...ശുഭ പര്യവസായിയല്ലാത്ത ഒരു പ്രണയത്തിന്റെ അവസാന രംഗം കുറച്ചു വരികളികളില്‍ക്കൂടി നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു.....

 
At October 02, 2006 4:15 AM, Blogger അഡ്വ.സക്കീന said...

അവള്‍ കവര്‍ ന്ന ഹ്രുദയം കുറെ ദൂരെയെത്തിയപ്പോള്‍
ഉടമസ്ഥനെയോര്‍ ത്തു തേങ്ങാന്‍ തുടങ്ങി
ഒത്തിരിയൊത്തിരി കണ്ണുകളില്‍ നിന്ന് ഊറ്റിയകണ്ണീരെല്ലാം
കവിഞ്ഞൊഴുകിയും തുടങ്ങി.
അങ്ങിനെയാണോ അവള്‍ തോരാത്ത കണ്ണീരും നിലയ്ക്കാത്ത
തേങ്ങലും സ്വന്തമാക്കിയത്?

 
At October 02, 2006 4:21 AM, Blogger വല്യമ്മായി said...

ഇതാണ് യഥാര്‍ത്ഥ പ്രണയം.

 
At October 02, 2006 4:31 AM, Blogger Rasheed Chalil said...

അഹ്‌മീദ് ഒത്തിരി നല്ല വരികള്‍.

 
At October 02, 2006 5:13 AM, Blogger വാളൂരാന്‍ said...

എങ്കിലും
ഞാന്‍ സന്തുഷ്ടനാണ്‌
കാരണം
എന്റെ രക്തവും
എന്റെ ഹൃദയവും
നിന്റെയൊപ്പമല്ലോ...

അഹമീദ്‌, നന്നായി എന്നിനി പറയേണ്ടല്ലോ.

 
At October 03, 2006 2:31 AM, Blogger അഹമീദ് said...

കമന്റിയ എല്ലാവര്‍ക്കും ഈ ഹൃദയശൂന്യന്റെ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു

 

Post a Comment

<< Home


View My Stats